ഷീരിയ - ബങ്കര മഞ്ചേശ്വരം സംയോജിത ആധുനിക തീരദേശ മത്സ്യഗ്രാമ പദ്ധതി: മൊബൈൽ ഫിഷ് വെൻഡിങ്, പ്രോസസിങ് കിയോസ്കുകളുടെ വിതരണവും ഒബിഎം റിപ്പയർ സെന്റർ ഉദ്ഘാടനവും നടന്നു

September 11, 2026

Image removed.Image removed.Image removed.Image removed.മഞ്ചേശ്വരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) 'ഷീരിയ - ബങ്കര മഞ്ചേശ്വരം' സംയോജിത ആധുനിക തീരദേശ മത്സ്യഗ്രാമ പദ്ധതിയുടെ ഭാഗമായുള്ള മൊബൈൽ ഫിഷ് വെൻഡിങ് കിയോസ്കുകൾ, മൊബൈൽ ഫിഷ് പ്രോസസിങ് കിയോസ്ക് എന്നിവയുടെ വിതരണവും ഒ.ബി.എം (OBM) റിപ്പയർ സെന്ററിന്റെ പ്രവർത്തന ഉദ്ഘാടനവും നിർവ്വഹിച്ചു.

മഞ്ചേശ്വരം ഹാർബർ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ ബഹു. ഫിഷറീസ്, ഹാർബർ എൻജിനീയറിംഗ്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ശ്രീ. വി.ഇ. അബ്ദുൾ ഗഫൂർ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മഞ്ചേശ്വരം മണ്ഡലം എം.എൽ.എ ശ്രീ. എ. കെ. എം. അഷറഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗ്ഗങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആധുനിക രീതിയിലുള്ള മത്സ്യ വിപണന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ജനപ്രതിനിധികളും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

fisharies