മംഗൽപ്പാടി ഗ്രാമപഞ്ചായത്തിൽ 'വൈബ് പാർക്ക്' ഉദ്ഘാടനം ചെയ്തു

September 10, 2026

മംഗൽപ്പാടി: മംഗൽപ്പാടി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പച്ചമ്പളയിൽ പുതുതായി നിർമ്മിച്ച 'വൈബ് പാർക്ക്' (Vibe Park) നാടിന് സമർപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ കെ. എം. ഷാജി പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ മഞ്ചേശ്വരം എം.എൽ.എ ശ്രീ എ. കെ. എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. കാസർഗോഡ് എം.പി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയായിരുന്നു.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സെയ്ഫുള്ള തങ്ങൾ, മംഗൽപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഗോൾഡൻ അബ്ദുൾ റഹ്മാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണും വാർഡ് മെമ്പറുമായ ശ്രീമതി സുഹറ പച്ചമ്പള എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രദേശവാസികൾക്ക് വിനോദത്തിനും വിശ്രമത്തിനുമായി മികച്ച സൗകര്യങ്ങളാണ് പാർക്കിൽ ഒരുക്കിയിട്ടുള്ളത്.

VIBE PARK