2025 ഡിസംബറിന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30-നകം അക്ഷയ കേന്ദ്രം വഴി മസ്റ്ററിങ് പൂർത്തിയാക്കേണ്ടതാണ്.

പഞ്ചായത്ത്

മംഗല്പാടി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് ഭരണസമിതി എന്നത് പഞ്ചായത്തിന്റെ ഭരണവും വികസന പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് നടത്തുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സമിതിയാണ്. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സ്ഥിരം സമിതി അധ്യക്ഷന്മാർ, വാർഡ് അംഗങ്ങൾ എന്നിവരാണ് ഭരണസമിതിയുടെ ഘടകങ്ങൾ. പഞ്ചായത്തിന്റെ വിവിധ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുകയും, ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുകയും, ഗ്രാമസഭാ തീരുമാനങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നതാണ് ഭരണസമിതിയുടെ പ്രധാന ചുമതലകൾ.

ഗോൾഡൻ അബ്ദുൽ റഹ്മാൻ

പ്രസിഡൻ്റ്

ഷമീന ടീച്ചർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അപ്പോളോ ഉമ്മർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുഹറ മുഹമ്മദ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അബ്ദുൽ റസാഖ് ബി എം

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

വിനയരാജ് കെ വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം:മംഗൽപാടി ഗ്രാമ പഞ്ചായത്ത് ,കാസറഗോഡ് വർഡുകൾ : 24 നിയമസഭാ മണ്ഡലം :മഞ്ചേശ്വരം ലോകസഭാ മണ്ഡലം : കാസറഗോഡ് വില്ലേജുകൾ :മംഗൽപാടി ,ഉപ്പള ,ഇച്ചിലങ്കോട് ആകെ ജനസംഖ്യ (2011) :73,528വിസ്തീർണ്ണം : 36.38 ചതുരശ്ര കിലോമീറ്റർ 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കാസർഗോഡ് ജില്ലയുടെ വടക്കേ അതിർത്തി തീരദേശത്ത് സ്ഥിതി ചെയ്യുന്ന മംഗൽപാടി ഗ്രാമപഞ്ചായത്ത്, പുരാതന കാലം മുതൽ മലയാളം, തുളു, കന്നഡ, ബിയാരി സംസ്കാരങ്ങൾ സൗഹൃദത്തോടെ നിലകൊള്ളുന്ന സാംസ്കാരിക സമന്വയ കേന്ദ്രമാണ്. പാരമ്പര്യമായി മത്സ്യബന്ധനത്തെയും കൃഷിയെയും ആശ്രയിച്ചിരുന്ന ഇവിടുത്തെ സമ്പദ്‌വ്യവസ്ഥയെ ഇന്ന് ചെറുകിട വ്യാപാരങ്ങളും ഗൾഫ് പ്രവാസി വരുമാനവും ശക്തമായി താങ്ങിനിർത്തുന്നു. തനത് പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതോടൊപ്പം തന്നെ ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ഹരിത പദ്ധതികൾ എന്നിവയിലൂടെ സമഗ്രമായ ഗ്രാമീണ വികസനവുമായാണ് പഞ്ചായത്ത് ഇന്ന് മുന്നോട്ട് കുതിക്കുന്നത്.

കൂടുതൽ വായിക്കുക